സഹപാഠികളുടെ സംരക്ഷകരാകാൻ പ്രതിജഞ എടുത്ത് കല്ലോടി സ്കൂൾ കുട്ടികൾ

മാനന്തവാടി : കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ മരണം നെഞ്ചിലിരുന്നു വിങ്ങുമ്പോൾ അക്രമത്തിനെതിരെ പ്രതിജഞ എടുത്ത് കല്ലോടി സെൻ്റ് ജോസഫ്സ് യുപി സ്കൂൾ കുട്ടികൾ. ഞങ്ങളെ ഓരോരുത്തരെയും പോലെ മാതാപിതാക്കൾ സ്നേഹിച്ചു വളർത്തിയ ഒരു മകനാണ് ആക്രമണത്തിനിരയായത്. ഇങ്ങനെയൊന്ന് ഇനിയൊരിക്കലും ഈ നാട്ടിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ മനസ്സിൽ തീരുമാനിച്ച് അതിനായി പ്രതിജ്ഞയെടുക്കാൻ മലയാള മനോരമയാണ് വേദിയൊരുക്കിയത്. കല്ലോടി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ജോസ് പള്ളത്ത് സന്ദേശം നൽകി. എടവക പഞ്ചായത്ത് അംഗം ജംഷീറ ഷിഹാബ്, മദർ പി.ടി.എ പ്രസിഡൻ്റ് ബുഷറ, മലയാള മനോരമ ലേഖകൻ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്റ്റിൻ ബേബി ചൊല്ലി കൊടുത്ത പ്രതിഞ്ജ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *