കല്‍പ്പറ്റ : എസ്.എന്‍.ഡി.പി.യോഗം കല്‍പ്പറ്റ യൂണിയന്‍ പരിധിയിലുള്ള ശാഖാ യോഗങ്ങളില്‍ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ 2022 സെപ്തംബര്‍ 10ന് ശനിയാഴ്ച നടത്തുവാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന ശാഖായോഗം ഭാരവാഹികളുടെയും യൂണിയന്‍ കൗണ്‍സിലിന്റെയും യൂണിയന്‍ വനിതാ സംഘത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. കല്ലുപാടി ശാഖയില്‍ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ ജയന്തി പ്രഭാഷണം, മംഗല്യനിധി വിതരണം, ഉന്നതമാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, പായസ വിതരണം, പൊതുയോഗം എന്നീ പരിപാടികള്‍ നടത്തുന്നതാണ്. സാമൂഹ്യ-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുടെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്. പടിഞ്ഞാറത്തറ ശാഖയില്‍ കുട്ടികളുടെ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ജയന്തി സന്ദേശ പ്രഭാഷണം, വിവിധ പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഗുരുപൂജ, പ്രസാദ വിതരണം എന്നീ പരിപാടികള്‍ നടത്തുന്നതാണ്. കരണി ശാഖയില്‍ സമൂഹ പ്രാര്‍ത്ഥന, എന്‍ഡോവ്‌മെന്റ് വിതരണം, പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടത്തും. മീനങ്ങാടി ശാഖയില്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന, ക്വിസ് മത്സരം, പായസ വിതരണം എന്നിവ ഉണ്ടായിരിക്കും.കല്‍പ്പറ്റ ശാഖാ യോഗത്തില്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞവും ശേഷം പായസ വിതരണവും നടത്തുന്നതാണ്. മേപ്പാടി ശാഖയില്‍ വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗവും, വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ കൃതികളുടെ പാരായണവും പായസ വിതരണവും ഉണ്ടായിരിക്കുന്നതാണ്. കോട്ടത്തറ-ചീക്കല്ലൂര്‍-കാപ്പിക്കളം-വടുവഞ്ചാല്‍-വൈത്തിരി-നെല്ലാറച്ചാല്‍ ശാഖകളില്‍ രാവിലെ മുതല്‍ വനിതാസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനായജ്ഞവും കുട്ടികള്‍ക്കുള്ള പ്രസംഗമത്സരവും ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള പ്രബന്ധ രചനാമത്സരവും പായസവിതരണവും നടത്തും. തരിയോട് ശാഖയില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം, കുട്ടികള്‍ക്കുള്ള ക്വിസ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തുന്നതാണ്. ശാഖാ യോഗങ്ങളില്‍ നടക്കുന്ന ജയന്തി ആഘോഷ പരിപാടികള്‍ മുഴുവന്‍ ശാഖായോഗ പ്രവര്‍ത്തകരും സകുടുംബം പങ്കെടുക്കണമെന്ന് കല്‍പ്പറ്റ യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍ അഭ്യര്‍ത്ഥിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി