കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് മാർച്ച് നടത്തി. സമരപരിപാടികൾക്ക് തുടക്കം കുറിച്ചു കളക്ട്രേറ്റ് ധർണ്ണക്ക് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ മെമ്പർമാർ മുതൽ പാർലമെന്റ് അംഗം വരെയുള്ള വരെയുള്ള മുഴുവൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ കമ്മിറ്റികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക നേതാക്കൾ, ക്ലബ്ബുകൾ ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്ന കമ്മിറ്റികളുടെ ഭാരവാഹികൾക്കും രേഖാമൂലം കത്ത് നൽകി. രണ്ടാംഘട്ട സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബർ 21, 22, 23 തീയതികളിൽ ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ നടത്തും. പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഭീമഹർജി നൽകുന്നതിലേക്കായി ഒപ്പുശേഖരണവും ഇതോടനുബന്ധിച്ച് നടത്തും. ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനം മുതൽ വയനാട് കളക്ടറേറ്റ് മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരം നടത്തും. എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ് വയനാട്. രാത്രിയാത്ര നിരോധനവും, റെയിൽവേ സ്വപ്നം നിലച്ചതും വയനാടിനു ഏറെ തിരിച്ചടിയായി. ബഫർസോൺ കൂടി നടപ്പാകുന്നതോടെ 29,000 ഹെക്ടർ കൃഷിഭൂമിയിൽ വനനിയമങ്ങൾ ബാധകമാവും.9 ലക്ഷത്തിലധികം വരുന്ന ജില്ലയിലെ ജനം വിവിധ വിഷയങ്ങളിൽ വീർപ്പുമുട്ടുകയാണ്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ശക്തമായ ബഹുജന മുന്നേറ്റം വയനാടിന്റെ നിലനിൽപ്പിന് അനിവാര്യമായി മാറിയിരിക്കുകയാണന്ന് ഇവർ പറഞ്ഞു. വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന ധർണയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകക്കിന് പേര്‍ പങ്കെടുത്തു. ചെയര്‍മാന്‍ ഇ.പി.ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു, വി.പി ഷുക്കൂര്‍ ഹാജി അധ്യക്ഷനായിരുന്നു. ഗഫൂർവെണ്ണിയോട് മുഖ്യ പ്രഭാഷണം നടത്തി. വി.പി.അബ്ദുല്‍ ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, എന്നിവരും ജന പ്രതിനിധികളും പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി