• Anjana P

  • September 9 , 2022

ലക്കിടി : വയനാട് ചുരത്തിൽ രണ്ടാം വളവിന് താഴെ ലോറിയും രണ്ട് കാറുകളും അപകടത്തില്‍ പെട്ടു.കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കുണ്ട്.ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.അപകടം കാരണം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാന്‍ സാധിക്കുന്നുള്ളൂ .വാഹനങ്ങള്‍ പതിയെ കടന്നു പോകുന്നു.യാത്രക്കാര്‍ ശ്രദ്ധിക്കുക.പോലീസ് എത്തി വാഹനങ്ങള്‍ മാറ്റിയാല്‍ പതിയെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ കഴിയും.ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.