കൽപ്പറ്റ : കേരളത്തിലെ ഓരോ വ്യക്തിക്കും ഒരുകോടി രൂപ വീതം കടക്കെണിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കടക്കെണിയിലായ ജനങ്ങളെ പല്ലിളിച്ച് കാണിച്ച് മുഖ്യമന്ത്രിയും കൂട്ടരും യൂറോപ്യൻ ടൂറിന്റെ തിരക്കിലാണ്. കോൺഗ്രസിനെപ്പോലെയുള്ള കപട മതേതര പ്രസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസമില്ലന്ന് എൻ.എസ്.പി. ഐ കുറ്റ പ്പെടുത്തി. പകരം വെക്കാൻ ജനങ്ങളുടെ സ്വപ്നമാണ് കേരളത്തിൽ ഒരു മൂന്നാം ബദൽ എന്നത്. അതിനാണ് നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ (എൻ.എസ്.പി.ഐ) രൂപം കൊണ്ടത്. മുസ്ലീം ന്യൂനപക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മുസ്ലീം ലീഗ് ഇന്ന് തമ്മിലടിയും തൊഴുത്തിൽ കുത്തും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമുദായത്തെ നോട്ടമിട്ടിരിക്കുന്ന മറ്റു വർഗ്ഗീയ പാർട്ടികളെ കരുതിയിരിക്കണമെന്ന് എൻ. എസ്.പി.ഐ ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിനും രാജ്യത്തിനും വലിയ ഭീഷണിയാണ് വർഗ്ഗീയത. സെക്യുലറിസമാണ് നമുക്ക് ആവശ്യം. അടുത്ത നിയമസഭാ തെരഞ്ഞെടു പ്പിൽ കേരളത്തിലെ 50 സീറ്റിൽ ഇടതുവലതുമുന്നണികൾക്ക് ഭീഷണിയാകുമെന്ന് എൻ എസ്.പി.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വയനാട് ജില്ലാകമ്മിറ്റി യോഗം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർശ്വവൽകൃത സമൂഹം നാഷണൽ സെക്യുലർ പാർട്ടിയെ ഉറ്റുനോക്കുന്നു എന്ന് എൻ.എസ്.പി.ഐ നിരീക്ഷിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ.പി.മുനീർ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് എ. ശിഹാബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ പി. സിദ്ദീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുരേഷ് മേപ്പാടി, കെ. സെയ്തലവി, സി. അബൂബക്കർ, പി.ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി