ന്യൂഡൽഹി :
നാലു മാസത്തിലേറെയായി വംശീയകലാപം തുടരുന്ന മണിപ്പുരില്‍ കഴിഞ്ഞദിവസം തെങ്നോപാല്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.50ല്‍പരം പേര്‍ക്ക് പരിക്കേറ്റു. മെയ്ത്തീ വിഭാഗക്കാര്‍ കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്. ഇരുഭാഗത്തും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രണ്ടു പേരുടെ മരണം സംഭവിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാള്‍കൂടി ശനിയാഴ്ച മരിച്ചു.മണിപ്പുരില്‍ നാലുമാസത്തിനിടെ 200ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. പൊലീസ് ക്യാമ്ബുകളില്‍നിന്ന് കവര്‍ച്ച ചെയ്ത 4000ല്‍പരം തോക്കും അരലക്ഷത്തോളം ചുറ്റ് തിരകളും തിരികെ പിടിക്കാനായിട്ടില്ല. ഇന്റര്‍നെറ്റ് നിയന്ത്രണം 3000ല്‍പരം മണിക്കൂര്‍ പിന്നിട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി