കൽപ്പറ്റ : രാജ്യത്തെ മനുഷ്യ വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതനുവേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് (PMNAM) മേളയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ- യിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ നഗര സഭ കൗൺസിലർ കെ. കെ വത്സല അധ്യക്ഷത വഹിച്ചു.പി പി അനിൽ കുമാർ,ബിജോയ് ബി കെ,സതീഷ് കെ ജി,ജീവൻ ജോൺസ്,വിനോദ്കുമാർ കെ,ബിനു ആന്റണി,ഭുവന വരദ,സ്വപ്ന ശശികുമാർ,ബിനീഷ്. പി, തുടങ്ങിയവർ പ്രസംഗിച്ചു.
