പ്രതിഷേധ സംഗമ സംഘടിപ്പിക്കും – കെ.എസ്.എസ്.പി.എ

കൽപ്പറ്റ : 3% ക്ഷാമാശ്വാസം അനുവദിച്ചതിലൂടെ 40 മാസത്തെ കുടിശിക കവർന്നെടുത്ത സർക്കാരിൻറെ നടപടിക്കെതിരെ 2024 നവംബർ ഒന്നിന് വയനാട് ജില്ല ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു .2024 ജൂലൈ വരെ 7 ഗഡു (22 %) ക്ഷാമാശ്വാസം സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കുവാൻ ബാക്കിനിൽക്കെയാണ് അതിൽ ഒരു ഗഡു മൂന്നു ശതമാനം അനുവദിച്ച് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. എന്നാൽ 2021 ജൂലൈ മുതൽ അർഹതപ്പെട്ട ക്ഷാമാ ശ്വാസത്തിന്റെ 40 മാസത്തെ കുടിശിക നിഷേധിച്ചത് മൂലം ഒരു മിനിമം പെൻഷൻ കാരനിൽ നിന്നും കുടിശ്ശിക ഇനത്തിൽ 13800 രൂപ സർക്കാർ കവർന്നെടുത്തിരിക്കുകയാണ്. 2021 ജനുവരി മുതൽ അർഹതപ്പെട്ട ക്ഷമാശ്വാസം രണ്ട് ശതമാനം ലഭിച്ചപ്പോൾ 39 മാസത്തെ കുടിശിക നിഷേധിച്ചു .അതിനാൽ 2024 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന്റെ കുടിശികകൾ മുഴുവൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ എം.കീഴ്ശേരി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി റ്റി.ജെ സക്കറിയാസ്, ജി. വിജയമ്മ , ടി.ഒ. റെയ്മൺ,കെ സുരേന്ദ്രൻ, കെ എൽ തോമസ് ,സി . ജോസഫ് ,കെ .ഐ . തോമസ് ,സ്റ്റീഫൻ കെ ,പി. എം .ജോസ് ,സുബ്രഹ്മണ്യൻ കെ ,ശശികുമാർ കെ, സുരേഷ് ടി കെ ,സതീഷ് കുമാർ കെ ,തോമസ് റാത്തപ്പള്ളിൽ, പ്രഭാകരൻ സി. എസ് ,ഹംസ പി , ഇ.കെ ഗോപിനാഥൻ, അരവിന്ദാക്ഷൻ കെ, ഷാജിമോൻ ജേക്കബ്, രമേശൻ മാണിക്യൻ ,വി. രാമനുണ്ണി ,ഡൊമിനിക് തോമസ് ,വിശ്വനാഥൻ .കെ അബു ഏലിയാസ് ,പോൾ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *