കൽപ്പറ്റ : ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് പുഷ്‌പോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന വിപണന മേള തുടങ്ങി. കൺസ്യൂമർ സ്റ്റാളുകളുടെ ഉദ്ഘാടനം കൽപ്പറ്റ എം.എൽ. എ. അഡ്വ.ടി. സിദ്ദീഖ് നിർവഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ- സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഉരുൾ ദുരന്തത്തിന് ശേഷം വയനാടിന്റെ ടൂറിസത്തിന് കരുത്തുപകരുന്നതിന് ഫ്ളവർ ഷോ ഏറെ ഗുണം ചെയ്യുമെന്ന് എം.എൽ.എ. പറഞ്ഞു.