• Anjana P

  • September 20 , 2022

മലപ്പുറം : പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷന്‍ അപര്യാപതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വി പി മുഹമ്മദ് ഷമീം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ സുനില്‍ ഇബ്രാഹിം, എസ് ബെന്നി സേവ്യര്‍, എസ് സുഭാഷ്, കെ ബൈജു സുലൈമാന്‍ , പി അനില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബിജു എസ് നായര്‍ സ്വാഗതവും ട്രഷറര്‍ സംഘ സ്വാമി നന്ദിയും പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാടിസ്ഥാനത്തിലുള്ള സ്റ്റിയറിംഗ് കമ്മറ്റികള്‍ വിപുലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.