പടിഞ്ഞാറത്തറ : ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് കൺവെൻഷൻ നടത്തി. ജില്ലാ യു.ഡി.എഫ് ആക്ടിംഗ് ചെയർമാൻ ടി. മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉ ണ്ണിത്താൻ എം പി , അഡ്വ. ടി.സിദ്ദീഖ് എം എൽ എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ, എൻ.കെ. റഷീദ്, പി.ടി. ഗോപാല കുറുപ്പ്, ജയന്തി രാജൻ, റസാഖ് കൽപ്പറ്റ, എം.എ. ജോസഫ്, പി.കെ. അബ്ദുറഹിമാൻ, കെ.ഹാരിസ്, ടി.ഹംസ , പി.പി. ആലി, അഡ്വ. ടി.ജെ.ഐസക്, കെ.ബി. നസീമ, കെ.കെ.ഹനീഫ, സി.ഇ.ഹാരിസ്, എം.വി. ജോൺ,ഉസ്മാൻ കാഞ്ഞായി മാത്യു വട്ടുകുളം, എൻ .പി. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. എം മുഹമ്മദ് ബഷീർ (ചെയർമാൻ )ജോണി നന്നാട്ട് (കൺവീനർ)പി.കെ. വർഗ്ഗീസ് |ട്രഷറർ)എൻ പി. ഷംസുദ്ദീൻ,ഗോപി അമയമംഗലം ,കളത്തിൽ മമ്മുട്ടി (കോഡിനേറ്റർമാർ )എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോണി നന്നാട്ട് സ്വാഗതവും പി.കെ വർഗ്ഗീസ് നന്ദിയും പറഞ്ഞു.