കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽഅതീവ ദുഃഖം രേഖപ്പെടുത്തുന്നു അവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരവും മറ്റ് സംവിധാനങ്ങളും ഉണ്ടാക്കി കൊടുക്കേണ്ടത് സർക്കാരിന്റെയും വനംവകുപ്പിന്റെയും ഉത്തരവാദിത്വവുമാണ് അത് കൃത്യമായി നിർവ്വഹിക്കപ്പെടണംജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ജനറൽ സെക്രട്ടരി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.