ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണെന്ന് : മാവോയിസ്റ്റ് സോമൻ

ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണെന്ന് : മാവോയിസ്റ്റ് സോമൻ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതിക്കായി 750 കോടി രൂപമാത്രം വകയിരുത്തിയ സർക്കാർ നടപടിക്കെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു.നേതാവ് സോമൻ എതിരെയുള്ള ഒരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതികരിച്ചത്. തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്.മാ വോയിസ്റ്റ് നേതാവ് വയനാട് കൽപ്പറ്റ സ്വദേശി സോമൻ എതിരെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പല കേസുകൾ ഉണ്ട് ബത്തേരിയിലെ ഒരു കേസിലാണ് ഇന്ന് ക ൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ വൻ പോലീസ് സുരക്ഷയോടെ സോമൻ ഹാജരാക്കിയത്.

വാഹനത്തിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തം ഉണ്ടായവർക്ക് പുനരധിവാസത്തിന് 750 കോടി മാത്രമാണ് അനുവദിച്ചതെന്ന് സോമൻ ഉറക്കെ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിക്ക് പുറത്തിറങ്ങുമ്പോൾ ബാക്കി പറയാം എന്നും പറഞ്ഞു പത്തു മിനിറ്റിനുശേഷം കോടതിക്ക് പുറത്തിറങ്ങിയ സോമൻ സംസ്ഥാന സർക്കാരിനെയും കേന്ദ്രമന്ത്രിക്കെതിരെയും പ്രതികരിച്ചു. പോലീസ് പിടിയിലായ ശേഷം ആദ്യമായാണ് സോമനെ വയനാട്ടിലെത്തിച്ചത്. മാവോയിസ്റ്റുകളെ വേട്ടയാടുന്നവർക്കെതിരെ കാലം കണക്കുചോദിക്കുമെന്നും സോമൻ പറഞ്ഞു. വൻ സുരക്ഷയിലാണ് സോമനെ കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *