സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കും. സെന്റ്മേരിസ് കോളേജ് റെസിഡന്റ് മാനേജർ ജോൺ മത്തായി നൂറനാൽ ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി പി സുധീഷ് അധ്യക്ഷത വഹിച്ചു. സത്താർ വിൽട്ടൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സാജിദ് എൻ സി, സംഷാദ് പി., സമീർ സി കെ, ഹരീഷ്, നവാസ് , ആഷാദ് എന്നിവർ സംസാരിച്ചു.