• Anjana P

  • September 16 , 2022

കൽപ്പറ്റ : ഫുട്ബോളിനോട് സാമ്യതയുള്ള കായിക ഇനമായ മിക്തോസ് ഫുട്ബോളിന് ജില്ലയിലും പ്രിയമേറുകയാണ്. കൽപറ്റ ഗ്രീൻ ഗേറേറ്റ്സ് ഹോട്ടലിൽ ചേർന്ന ജില്ലാ മിക്തോസ് ഫുട്ബോൾ അസോസിയേഷന്‍ ജനറൽ ബോഡി യോഗം ദേശീയ സെക്രട്ടറി ജനറൽ ഹംസ കോട്ടനാട് ഉൽഘാടനം ചെയ്തു. പി ഇ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍: പ്രസിഡന്റ്: പി ഇ ഷംസുദ്ധീൻ (പ്രസിഡന്‍റ്), ഷമീം പാറക്കണ്ടി, രാജീവ് പി.കെ (വൈസ് പ്രസിഡന്റ്) ലൂയിസ് ഫിലിപ്പ് (ഹോണററി സെക്രട്ടറി), ജോണി ജി.എം, ഹരിപ്രിയ പി എച്ച് (ജോ. സെക്രട്ടറി), ഐശ്വര്യ കെ.ബി (ട്രഷറര്‍). ജില്ലയില്‍ ഈ കായിക ഇനത്തിന് ആവശ്യമായ പ്രചരണം നടത്തുന്നതിനായി മത്സരങ്ങളും മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് യോഗം തീരുമാനിച്ചു. സബ് കമ്മിറ്റികള്‍: ടെക്നിക്കൽ കമ്മിററി: ഷമീം പാറക്കണ്ടി (ചെയർമാൻ), രശ്മിത കെ.ബി. (കണ്‍വീനര്‍). റഫറീസ് ബോര്‍ഡ്: രാജീവ് പി കെ (ചെയര്‍മാന്‍) ഹരിപ്രിയ പി.എച്ച് (കണ്‍വീനര്‍). സെലക്ഷൻ കമ്മറ്റി: ജോണി ജി.എം (ചെയര്‍മാന്‍), റസീന സഖരിയ പി.കെ. (കണ്‍വീനര്‍). യോഗത്തില്‍ ഷമീം പാറക്കണ്ടി, സജീഷ് ഗ്രീന്‍ഗേറ്റ്സ്, അരുണ്‍ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. ജോണി ജി.എം സ്വാഗതവും രാജീവ് പി കെ നന്ദിയും പറഞ്ഞു.