ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ്

ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ്

പുല്‍പള്ളി : മാർ അലക്സ് താരാമംഗലം ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന് കിട്ടിയതിന്റെ ഓര്‍മ്മ ദിനവുമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം പറഞ്ഞു. മുള്ളന്‍കൊല്ലി ഫൊറോനയുടെ കീഴിലെ 12 ഇടവകകളിലെ ജനങ്ങളുടെ ഒത്തുചേരലായി പുല്‍പള്ളിയില്‍ നടന്ന ഗ്ലോറിയ 2024 ക്രിസ്തുമസ് സന്ദേശ റാലിയില്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്ന ബിഷപ്പ്. നിര്‍ഭയരായി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഉണ്ണിമിശിഹായുടെ പിറവി തിരുനാള്‍ ആഘോഷം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പുതു വെളിച്ചമാണ് ലോകത്തിന് സമ്മാനിക്കുന്നതെന്നും മാര്‍ താരാമംഗലം പറഞ്ഞു. പുല്‍പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച ക്രിസ്തുമസ് സന്ദേശ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്.പുല്‍പള്ളിയിൽ നടത്തിയ ഗ്ലോറിയ 2024 ക്രിസ്തുമസ് സന്ദേശ റാലി.നൂറുകണക്കിന് ക്രിസ്തുമസ് പപ്പാമ്മാരും, വാദ്യമേളങ്ങളും, ടാബ്ലോയുമെല്ലാം അരങ്ങേറിയ ക്രിസ്തുമസ് റാലി പുല്‍പ്പള്ളി ടൗണ്‍ ചുറ്റി തിരുഹൃദയ ദേവാലയ അങ്കണത്തിലാണ് സമാപിച്ചത്. കാണികളായി നിരവധി ജനങ്ങള്‍ കുടി ടൗണിലെത്തിയപ്പോള്‍ ക്രിസ്തുമസ് സന്ദേശ റാലി എല്ലാവര്‍ക്കും നവ്യാനുഭവമായി മാറി. സംഘാടക സമിതി രക്ഷാധികാരി ഫാ. ജസ്റ്റിന്‍ മൂന്നാനാല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഫാ. ജയിംസ് പുത്തന്‍ പറമ്പില്‍, കണ്‍വീനര്‍ ഫാ. ബിജു മാവറ, ഫാ. ജോര്‍ജ് മൈലാടൂര്‍, ഡോ. കെ.പി സാജു, ബാബു നമ്പുടാകം, ബ്രിജേഷ് കാട്ടാംകോട്ടില്‍, മേഴ്‌സി ബെന്നി, സില്‍വി ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *