കൃഷിപാഠം പഠിച്ച് വിദ്യാർത്ഥികൾ ചിറയിൽ ഗാർഡൻ നഴ്സറിയിൽ

കൃഷിപാഠം പഠിച്ച് വിദ്യാർത്ഥികൾ ചിറയിൽ ഗാർഡൻ നഴ്സറിയിൽ

മലപ്പുറം : കണ്ണമംഗലം എടക്കാപറമ്പ് എ എം എച്ച് എം യു പി സ്കൂളിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ആർജിച്ചെടുക്കേണ്ട പ്രവർത്തനങ്ങളായ ബഡ്ഡിംഗ്, ഗ്രാഫറ്റിംഗ്, ലെയറിങ് എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന്നും പഠിക്കുവാനും വേണ്ടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിറയിൽ അഗ്രോ ഗാർഡൻ സന്ദർശിച്ചു. ഇ ഷാമില എ ആർദ്ര പി ഹിബ എന്നീ അധ്യാപകർ കുട്ടികളെ നയിച്ചു.

ബഡ്ഡിങ് മാസ്റ്റർ ബിജു ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ അത്യാധുനിക രീതിയിലുള്ള തൈ ഉൽപാദനം ക്ലാസ് എടുക്കുകയും എങ്ങനെ രൂപപ്പെടുന്നു എന്ന് ചെയ്തു കാണിക്കുകയും അതിന്റെ ഓരോ ഘട്ടങ്ങൾ ഉത്പാദന കേന്ദ്രത്തിന്റെ പോളി ഹൗസിലും പരിസരത്തുമായി തൈകൾ കാണിച്ചുകൊടുത്തു വിവരിക്കുകയും ചെയ്തു.

ചിറയിൽ അഗ്രോ ഗാർഡൻസ് സെയിൽസ് മാനേജർ റിൻഷാദ് പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *