കടുവ ഭീതിയിൽ തലപ്പുഴ;ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

കടുവ ഭീതിയിൽ തലപ്പുഴ;ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തലപ്പുഴ : തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊര്ജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോപം സംഘടിപ്പിക്കും. ഒരാഴ്ച മുമ്പ് ജനവാസ മേഖലയായ കാട്ടേരിക്കുന്ന് , കമ്പിപ്പാലം തുടങ്ങിയിടങ്ങളിൽ കടുവയുടെ. സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് ക്യാമെറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ച ഒരു ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. ശേഷം ഗോദാവരി ഉന്നതിയിൽ ഉൾപ്പെടെ നാട്ടുകാർ കടുവയെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *