വയനാട് : മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തലപ്പുഴ പോലീസ് പിടികൂടി. തലപ്പുഴ മക്കിമല കൂക്കോട്ടിൽ ശ്രീജിത്ത് (29) നെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്. കർണാടക ഹാന്റ് പോസ്റ്റിൽ ഒളിവിൽ കഴിയവെയാണ് തലപ്പുഴ പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. 2022 ജൂൺ മാസം മക്കിമലയിലെ തന്നെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സൂക്ഷിച്ചു 200 കിലോ കാപ്പി 5 കിലോ കുരുമുളകും മോഷ്ടിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. റോയി പി.പി, എ.എസ്.ഐ ശ്രീവത്സൻ കെ.വി, എസ്.സി.പി.ഒ രാജേഷ് എൻ, സി.പി.ഒ സനൽ എ.ആർ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്തിനെ ഹാന്റ് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. തിരുനെല്ലി, മാനന്തവാടി സ്റ്റേഷനുകളിൽ ശ്രീജിത്തിനെതിരെ കഞ്ചാവ് കേസുമുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി