• Anjana P

  • September 17 , 2022

കൽപ്പറ്റ : സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ.ജെ. ബാബുവിനെ തെരഞ്ഞെടുത്തു. ഇന്ന് സമാപിച്ച പാര്‍ട്ടി ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്തു എത്തിയത്. മാനന്തവാടി പയ്യമ്പള്ളി ചെറൂര്‍ സ്വദേശിയാണ് ബാബു. നാലു പതിറ്റാണ്ടിലധികമായി പൊതുരംഗത്തു സജീവമാണ്. സിപിഎമ്മിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1990 മുതല്‍ പത്തു വര്‍ഷം സിപിഎം മാനന്തവാടി ലോക്കല സെക്രട്ടറിയായിരുന്നു. 2000-2005 കാലയളവില്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2007ലാണ് സിപിഐയിലെത്തിയത്. പാര്‍ട്ടി മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് മന്ദിരം നിര്‍മാണ കമ്മിറ്റി ട്രഷററാണ്. മികച്ച കര്‍ഷകനുമാണ് ബാബു. ഭാര്യ ജിജിയും മക്കള്‍ അരുണ്‍, അജയ്, അഞ്ജു എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.