• Anjana P

  • August 28 , 2022

പനമരം : ''അനാഥരില്ലാത്ത ഭാരതം എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും പാർപ്പിടം'' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ആശ്രയ' ജനകീയ പ്രസ്ഥാനത്തിന്റെ ജില്ലാ കൺവെഷൻ നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ .എം.തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ജില്ലാ കോർഡിനേറ്റർ മുജീബ് റഹ്മാൻ അഞ്ചുകുന്ന് ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബെന്നി ചെറിയാൻ,മൈമൂന.ടി,ബിന്ദു.സി.കെ,പ്രീത രാമൻ, വാസു അമ്മാനി,ജില്ലാ സെക്രട്ടറി അഗസ്റ്റിൻ,ഖാദർ.കെ സിദീഖ്.കെ തുടങ്ങിയവർ സംസാരിച്ചു.