• Anjana P

  • September 20 , 2022

പത്തനംതിട്ട : അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് ഒടിഞ്ഞു യുവാവ് പുഴയിലേക്ക് വീണുമരിച്ചു. റാന്നി അടിച്ചിപ്പുഴ സ്വദേശി സുനിൽ ആണ് മരിച്ചത്. പത്തനംതിട്ട റാന്നിക്ക് അടുത്ത് പെരുനാടാണ് സംഭവം. പെരുനാട് മടത്തും മുഴി വലിയ പാലത്തിന് സമീപമാണ് കവുങ്ങിൽ കയറിയ യുവാവ് സമീപത്തെ നദിയിൽ വീണ് മരിച്ചത്.