Thursday, December 12, 2019
Home Tags By-election in kerala

Tag: By-election in kerala

അഞ്ച് മണ്ഡലങ്ങളില്‍ വിധിയെഴുത്ത്, ആശങ്കയായി മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിങ് നടത്തി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍,...

മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും

കാസര്‍കോട്:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വിധിയെഴുത്ത് തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് കൂടി. വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 

ഉപതെരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 3696 പൊലീസുകാര്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക്. സുരക്ഷാ ജോലികള്‍ക്കായി 3696 പൊലീസുകാരെയാണ് അഞ്ച് മണ്ഡലങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. സംഘത്തില്‍ 33 ഡി.വൈ.എസ്.പിമാരും 45 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 511 സബ്...

ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടി

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ...

പൂതന പരാമര്‍ശത്തില്‍ മന്ത്രി സുധാകരന് ക്ലീന്‍ചിറ്റ്; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശമെന്നും അതില്‍ തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്നും മുഖ്യതെരഞ്ഞടുപ്പ്...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വീഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ്...

ഭീഷണിയായി അപരന്മാര്‍

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പില്‍ മുന്നണികള്‍ക്ക് തലവേദനയായി അപരന്‍മാര്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനും ബിജെപിക്കുമാണ് അപരന്‍മാര്‍ ഭീഷണിയാവുക. ബിജെപി സ്ഥാനാര്‍ത്ഥി എ സുരേഷിന് അപരനായി എസ്എസ് സുരേഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി; ബിജെപി പ്രവര്‍ത്തകര്‍ സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെ ബന്ദിയാക്കി. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനിടെയാണ് സംഭവം. സാധ്യതാപ്പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ...

പോരാട്ട ചിത്രം തെളിഞ്ഞു; മുന്നണി സ്ഥാനാര്‍ത്ഥികള്‍ റെഡി; പത്രികാ സമര്‍പ്പണം ഇന്ന്

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് മൂന്ന് മുന്നണികളും ഒരുങ്ങി. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രചാരണച്ചൂടും ഉയര്‍ന്നു കഴിഞ്ഞു. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം ഇന്ന് പത്രിക...

Most Read

2,090FansLike
13FollowersFollow
244SubscribersSubscribe