# [Entevarthakal.com](https://entevarthakal.com) > Malayalam News Portal ## Posts - [**മെഡിക്കൽ കോളേജ്:ദാനമായി ലഭിച്ച ഭൂമിയിൽ ഉടൻ നിർമ്മാണം ആരംഭിക്കണം**](https://entevarthakal.com/medical-college-construction-soon/) : കമ്പളക്കാട് : വയനാട് മെഡിക്കൽ കോളേജിനായി സർക്കാരിന് ദാനമായി ലഭിച്ച ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട നടപടികളിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തണമെന്നും ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നും വ്യാപാരി ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 - [**ഹിരോഷിമാ ദിനം ആചരിച്ചു**](https://entevarthakal.com/hiroshima-day/) : ചുണ്ടേൽ : ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ ലോകസമാധാനത്തിന്റെയും ആണവായുധ നിരായുധീകരണത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഹിരോഷിമാ ദിനാചരണം ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.തുടർന്ന് ഹിരോഷിമാ സന്ദേശം,സമാധാന പ്രതിജ്ഞ,പേപ്പർ ക്രെയിൻ നിർമ്മാണം,പോസ്റ്റർ പ്രദർശനം,യുദ്ധവിരുദ്ധ സന്ദേശറാലി എന്നിവ സംഘടിപ്പിച്ചു.ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെയെന്നും ലോകത്ത് സമാധാനവും സഹോദര്യവും നിലനിൽക്കട്ടെയെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.NSS യൂണിറ്റിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ചടങ്ങിന് NSS - [**പ്രഥമ ഉമ്മൻചാണ്ടി കാർഷിക പുരസ്‌കാരം പദ്മശ്രീ ചെറുവയൽ രാമന്**](https://entevarthakal.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a5%e0%b4%ae-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%bb%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%be%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%95/) : കൽപ്പറ്റ : സംസ്ഥാന കൃഷിവകുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പത്മശ്രീ ചെറുവയൽ രാമന്ജീ.വിതം കാർഷിക മേഖലയ്ക്ക് വേണ്ടി ഒഴിഞ്ഞുവെച്ച് കൃഷിയുടെ ബിംബമായി നിലനിൽക്കുന്ന അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുക്കുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വക്കറ്റ് ടി.സിദ്ദീഖ് തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിൽ അറിയിച്ചു.5 ലക്ഷം രൂപയാണ് അവാർഡ് തുക. - [**ജീവനക്കാരെ ചേർത്ത് പിടിക്കുന്ന സർക്കാർ ഉണ്ടാകണം:മോബിഷ് പി.തോമസ്**](https://entevarthakal.com/government-should-employ-workers/) : മാനന്തവാടി : യുഡിഎഫ് സർക്കാർ ജീവനക്കാരെ പരിഗണിക്കുകയും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് പറഞ്ഞു.എൻജിഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനും സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി മുഖ്യപ്രഭാഷണം - [**ബി ആർ സി ഓഫീസ് ഉദ്ഘാടനം ചെയ്തു**](https://entevarthakal.com/brc-office-inauguration/) : കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു.പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി.പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക