LATEST ARTICLES

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വയനാട് വിട്ടതായി സൂചന: അന്വേഷണം ക്രൈം ബ്രാഞ്ചിന്

  കൽപ്പറ്റ:    കവർച്ചാ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ജില്ല വിട്ടതായി സൂചന: അന്വേഷണം  ക്രൈം ബ്രാഞ്ചിന്.  ഇതര സംസ്ഥാന തൊഴിലാളികളെ കവർച്ച നടത്തിയ പ്രതിയാണ്  പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. ഞായറാഴ്ച്ച  രാത്രിയിൽ കൽപ്പറ്റ സ്റ്റേഷനിലാണ് സംഭവം. വൈത്തിരി തളിപ്പുഴ ലക്ഷം വീട് കോളനിയിലെ മായൻക്കര ഷാനിബ് (23 ) ആണ് സ്റ്റേഷനിലെ പാറാവുകാരനെ തള്ളി മാറ്റിയ ശേഷം ഇറങ്ങി ഓടിയത്. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. നിരവധി കേസുകളിൽ പ്രതിയാണ് ഷാനിബ് .

വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച് പിടിച്ചു: ഇനി മുത്തങ്ങ ആന പന്തിയിൽ

ബത്തേരി : നീണ്ട നാളത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ വടക്കനാട് കൊമ്പനെ മയക്ക് വെടി വെച്ച്  പിടികൂടി. . രാവിലെ ഏഴ് മണിയോടെ മയക്കുവെടി വച്ച ശേഷം മുത്തങ്ങ ആന പന്തിയിലെ നീലകണ്ഠൻ, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റും. വടക്കനാട് കൊമ്പനെ ഇന്നലെ പിടികൂടാനുള്ള ശ്രമം വിഫലമായിരുന്നു.  കല്ലൂർ കൊമ്പന്റെ പഴയ കൂട് വടക്കനാട് കൊമ്പനായി ഒരുക്കിയാണ് വനപാലകർ നടപടി തുടങ്ങിയത്. രണ്ട് പേരെ കൊലപ്പെടുത്തി ഭീതിപരത്തുകയും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വടക്കനാട് പ്രദേശത്തെ കര്‍ഷകജനതയുടെ സ്വൈര്യ ജീവിതം തകര്‍ക്കുകയും ചെയ്ത കൊമ്പനെ  വനം വകുപ്പ്...

വയനാടിന്‍റെ സമഗ്ര വികസനം – രാഹുല്‍ ഗാന്ധി വയനാട്ടില്‍ യോഗം വിളിക്കണം – ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്

             മാനന്തവാടി : വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുവാനും ആക്കം കൂട്ടുവാനും ബന്ധപ്പെട്ട എല്ലാ വിഭാഗം ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം എം പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വിളിച്ചുകൂട്ടേണ്ടത് വയനാട്ടിലാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ഈ മാസം 28 ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ യു.ഡി.എഫ് നേതാക്കളുടെ മാത്രം യോഗം അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. വയനാടിന്‍റെ വികസന മുരടിപ്പിനും, കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുവാന്‍ കേന്ദ്ര...

ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ആരോണ്‍ ഫിഞ്ച് -ഡേവിഡ് വാര്‍ണര്‍ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. 115 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സും സഹിത൦ ഫിഞ്ച് ഈ ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി തികച്ചു.  61 പന്തില്‍ ആറു ബൗണ്ടറി സഹിതം 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇത് മൂന്നാം തവണയാണ് ഈ ലോകകപ്പില്‍ ഫിഞ്ച് -വാര്‍ണര്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട്...

ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.

              മാനന്തവാടി. ഹോട്ടൽ വ്യവസായ മേഖല വൻ പ്രതിസന്ധിയിലാണെന്നും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) വയനാട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ദിനേന വർദ്ധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് മൂലം ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്.നിരവധി ഹോട്ടലുകൾ പൂട്ടി കഴിഞ്ഞു. വർഷങ്ങളുടെ പാരമ്പര്യമുള്ള പല ഹോട്ടലുകളും അടച്ച് പൂട്ടൽ ഭീഷണിയിലാണ്. പച്ചക്കറി വില വർദ്ധനവിൽ റിക്കാർഡ് സ് ഷ്ടിച്ചിരിക്കയാണ്.20 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായും...

ശബരിമല ബിൽ ചർച്ചയ്ക്കെടുക്കില്ല!!

ന്യൂഡല്‍ഹി: ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി, ശബരിമല എന്നിവയായിരുന്നു പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച ബില്ലുകള്‍. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്ന ആവശ്യവുമായാണ് 'ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍' പ്രേമചന്ദ്രന്‍ അവതരിപ്പിച്ചത്.  ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്.  17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ശബരിമലയുടേത്.ഏതൊക്കെ ബില്ലുകള്‍ അവതരിപ്പിക്കണം എന്നത് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഒമ്പത് എംപിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യ...

യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

             പനമരം:  യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത്. വയനാടിനെ നടുക്കിയ മഹാപ്രളയത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച പഞ്ചായത്തുകളിൽ ഒന്നായ പനമരം പഞ്ചായത്തിൽ നാളിതുവരെയായിട്ടും ആനുകൂല്യങ്ങൾ നൽകാതെ പരാതികൾ ഫയലുകളിൽ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടപ്പോൾ പോലും ജലനിധി പദ്ധതി ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാൻ സാധിച്ചിട്ടില്ലെന്നും മാത്രമല്ല ജലനിധി പദ്ധതിയിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്നും പനമരം ടൗണിൽ മാലിന്യ പ്രശ്നങ്ങൾക്ക്...

ആദിവാസി വിദ്യാർത്ഥികൾക്ക് യൂണിഫോമില്ല: ഐ.ടി.ഡി.ടി.പി. ഓഫീസറെ ഉപരോധിച്ചു.

             കൽപ്പറ്റ:  വയനാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ക് യുണീഫോം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു -ഐ ടി ഡി പി ഓഫീസ് ഉപരോധിച്ചു. വയനാട് ജില്ലയിലെ 5 മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന 1660 വിദ്യാർത്ഥികൾക്കാണ് യൂണീഫോം ലഭിക്കാത്തത്, അധികൃതരുടെ അനാസ്ഥ മൂലം ഒരു മാസത്തോളമായി വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ആണ്.. ഐ ടി ഡി പി. ഓഫീസറുമായി കെ എസ് യു പ്രവർത്തകർ നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എന്ന് രേഖാമൂലം...

‘തട്ടില്‍ കുട്ടി ദോശ’കഴിച്ചില്ലേ? ഇനി ‘ബ്ലാക്ക് കോഫി’യാകാം!!

ആസിഫ് അലി, ലാല്‍, മൈഥിലി, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍.ചെറിയ മുടക്ക് മുതലില്‍ തയാറാക്കി വലിയ വിജയം നേടിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും പ്രേഷക മനസില്‍ മായാതെ നില്‍ക്കുന്നവയാണ്.  2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്  ബാബുരാജ് തന്നെയാണ്. ഒരു പ്രേമം...

തോക്കും ലാത്തിയുമില്ല, പോലീസ് ജീപ്പില്‍ കരടിപാവ!!

അടുത്തവാര്‍ത്ത ഒന്ന്, രണ്ട്, മൂന്ന്‍, നാല്.. അഞ്ചാം വിവാഹത്തിനൊരുങ്ങി വിവാദനായകന്‍‍!!

Break Up! ആ ബന്ധവും തകര്‍ച്ചയിലേക്ക്?

രണ്ട് വര്‍ഷ൦ നീണ്ട ആ ബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.  Updated: Jun 25, 2019, 05:23 PM IST

ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസ പങ്കാളിത്തത്തിന് അനുമതി നല്‍കും: ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയില്‍ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ്. ഹോംസ്റ്റേകള്‍ പൈതൃക കേന്ദ്രീകൃത ആതിഥ്യമര്യാദകളും മാനദണ്ഡങ്ങളും കര്‍ക്കശമായി പാലിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ വിഭാഗങ്ങളിലായി അവയെ തരംതിരിക്കുമെന്നും ഹോംസ്റ്റേകള്‍ക്കും വില്ലകള്‍ക്കുമുള്ള ഏകദിന ശില്‍പശാല-ഓറിയന്റേഷന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതിഥികള്‍ക്ക് പ്രാദേശിക വിഭവങ്ങളും കലയും ജീവിതവുമെല്ലാം തനിമയോടെ അനുഭവവേദ്യമാക്കാനുള്ള...