സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും കമ്പനികളില്‍ നിന്നും അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ വ്യാവസായികപരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ തുടക്കം  സൂപ്പര്‍ ഹിറ്റ്. ജനുവരി മൂന്ന്് മുതല്‍ ആരംഭിച്ച തൊഴില്‍ മേള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പൂര്‍ത്തിയാകുമ്പോള്‍ 1500 പേര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. എണ്‍പത്തി ഒന്‍പത് കമ്പനികളാണ് ഈ ജില്ലകളിലെ  തൊഴില്‍ മേളയില്‍ പങ്കെടുത്തത്.  മറ്റു ജില്ലകളിലെ നോഡല്‍ ഐടി ഐ കളില്‍ വരും ദിവസങ്ങളില്‍ ജോബ്‌ഫെയര്‍ സംഘടിപ്പിക്കും. സ്പെക്ട്രം ഐ.ടി.ഡി ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകരും തൊഴില്‍ദാതാക്കളും www.specrtumjobs.org എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍മേള നടക്കുന്ന വേദികളില്‍ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴില്‍മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐ.കളില്‍ നിന്ന് ലഭിക്കും. സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ.കളില്‍ നിന്ന് വര്‍ഷം തോറും പുറത്തിറങ്ങുന്ന 76000-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2017-ല്‍ നടന്ന സ്പെക്ട്രം- 2017 തൊഴില്‍ മേളയില്‍ പങ്കെടുത്ത 800 ഓളം കമ്പനികളിലായി 5000 ത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ട്. സ്പെക്ട്രം ഐ.ടി.ഡി ജോബ് ഫെയറില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്ത കമ്പനികളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളായി പങ്കെടുക്കും. വരുംദിവസങ്ങളില്‍ താഴെപറയുന്ന മോഡല്‍ ഐ.ടി.ഐകളിലും തിയതികളിലും ജോബ് ഫെയര്‍ തുടരും. തൊഴില്‍ മേള 21ന് സമാപിക്കും.
ചാക്ക തിരുവനന്തപുരം     12.01.2019
ഐ.ടി.ഐ കല്‍പ്പറ്റ വയനാട്         14.01.2019
ഐ.ടി.ഐ അരീക്കോട് മലപ്പുറം      15.01.2019
ഐ.ടി.ഐ ചെങ്ങന്നൂര്‍ ആലപ്പുഴ         15.01.2019
ഐ.ടി.ഐ കട്ടപ്പന ഇടുക്കി         16.01.2019
ഐ.ടി.ഐ ചെന്നീര്‍ക്കര പത്തനംതിട്ട      16.01.2019
ഐ.ടി.ഐ മലമ്പുഴ പാലക്കാട്      17.01.2019
ഐ.ടി.ഐ ചാലക്കുടി തൃശ്ശൂര്‍        18.01.2019
ഐ.ടി.ഐ ഏറ്റുമാനൂര്‍ കോട്ടയം         18.01.2019
ഐ.ടി.ഐ ചന്ദനത്തോപ്പ് കൊല്ലം         21.01.2019
 വിശദ വിവരത്തിനു അടുത്തുള്ള ഐടിഐയിലോ മേഖല കോ-ഓര്‍ഡിനേറ്റര്‍  മാരുമായോ ബന്ധപ്പെടുക  ഫോണ്‍ – 9447214700, 9447454006- 9447214700, 9447454006

Leave a Reply

Your email address will not be published. Required fields are marked *

*