സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്‌കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരംകാര്യവട്ടംസ്‌പോര്‍ട്‌സ് ഹബ് (ഗ്രീന്‍ഫീല്‍ഡ്‌സ്റ്റേഡിയം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ ്‌റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്് (എസ്എം ആര്‍ ഐ), കേരള സര്‍ക്കാരിന്റെ നൈപ്യുണ്യവികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌ക്കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രഡിറ്റേഷനോടുകൂടി നടത്തുന്ന വിവിധ തൊഴിലധിഷ്ഠിതസ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്‌കോഴ്‌സുകളുടെ 2019 ജനുവരി ബാച്ചിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
കായികതാരങ്ങള്‍, പ്രൊഫഷണല്‍ ക്ലബുകള്‍, ടൂര്‍ണമെന്റുകള്‍, സ്‌പോര്‍ട്‌സ്‌ലീഗുകള്‍ എന്നിവയടക്കമുള്ളസ്‌പോര്‍ട്‌സ് പ്രോപ്പര്‍ട്ടികള്‍സൃഷ്ടിക്കുന്നതിനും, അവയെ ഫലപ്രദമായികൈകാര്യംചെയ്യുന്നതിനും ആവശ്യമായ അറിവുകളും, കഴിവുകളും, അഭിരുചിയും, മനോഭാവവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. കളിക്കോപ്പുകളും, കളിക്കളങ്ങളും, മറ്റ്കായികാനുബന്ധിയായ ഉപകരണങ്ങളും, സങ്കേതങ്ങളുംരൂപകല്പന ചെയ്യുകയും, നിര്‍മ്മിക്കുകയും, കൈകാര്യംചെയ്യുകയുംചെയ്യുന്ന എഞ്ചനീയറിംഗ്ശാഖയാണ്‌സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്.
പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ സ്‌പോര്‍ട്‌സ് ബിസിനസ്, ബിരുദധാരികള്‍ക്ക് പി. ജി ഡിപ്ലോമാ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, എഞ്ചനീയറിംഗുകാര്‍ക്ക്  അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്, എം ബി എക്കാര്‍ക്ക് സെര്‍ട്ടിഫൈഡ് സ്‌പോര്‍ട്‌സ് മാനേജര്‍ എന്നീകോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് ഏജന്റ്, സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍, സ്‌പോര്‍ട്‌സ്‌ലീഗ് മാനേജര്‍, സ്‌പോര്‍ട്‌സ് അനലിസ്റ്റ്, സ്‌ക്കൗട്ട്്, സ്‌പോര്‍ട്‌സ്‌ഡെവലപ്‌മെന്റ്ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചനീയര്‍, സ്‌പോര്‍ട്‌സ് ഫെസിലിറ്റി എഞ്ചിനീയര്‍, സ്‌പോര്‍ട്‌സ് ഫ്‌ളോറിംഗ്, സ്‌പോര്‍ട്‌സ്‌ലൈറ്റിംഗ്, സ്‌പോര്‍ട്‌സ് അക്കൗസ്റ്റിക്‌സ് എന്നിങ്ങനെ സ്‌പോര്‍ട്‌സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്‌സുകളില്‍ നിന്നും ലഭിക്കും. ക്ലാസുകള്‍ ജനുവരി 28 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891675259, 9995675259. വെബ്‌സൈറ്റ്www.smri.in

Leave a Reply

Your email address will not be published. Required fields are marked *

*