ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 135-ാമത് ശാഖ വട്ടിയൂർക്കാവിൽ പ്രവർത്തനമാരംഭിച്ചു. കെ. മുരളീധരൻ എം.എൽ.എ. ശാഖ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആറാമത്തെ ശാഖയാണിത്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ ആർ. പ്രഭ അദ്ധ്യക്ഷനായിരുന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ കെ. പോൾ തോമസ് ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം കേർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ എ.ടി.എം. കൗണ്ടർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ എസ്. ഹരിശങ്കർ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് &  ഇൻഡസ്ട്രി പ്രസിഡണ്ടും എസ്.ഐ. പ്രോപ്പർട്ടി (കേരള) മാനേജിംഗ് ഡയറക്ടറുമായ  എസ്. എൻ. രഘുചന്ദ്രൻ നായർ എന്നിവർ യഥാക്രമം സേഫ്‌ഡെപ്പോസിറ്റ് ലോക്കറിന്റെയും കാഷ്‌കൗണ്ടറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ സ്‌കൂൾ ചെയർമാൻ ജി. രാജ്‌മോഹൻ, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് എ.  ഷാഹുൽ ഹമീദ്, ബ്രാഞ്ച് മാനേജർ വിനീത് എസ്. എന്നിവർ പ്രസംഗിച്ചു. 2019 മാർച്ചിൽ  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖകൾ മുന്നൂറായി വർദ്ധിപ്പിക്കുമെന്ന് എം.ഡി.യും സി.ഇ.ഒ.യുമായ കെ. പോൾ തോമസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

*