കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്ന 2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്ലിന്റെ് അംഗീകാരം  നിയമസഭയുടെ നിയമനിര്‍മാണ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി  രാമകൃഷ്ണന്‍.  സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് തന്നെ മാതൃകയാവാവുന്ന നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുള്ള കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറെ പ്രാധാ്‌ന്യമര്‍ഹിക്കുന്ന ഒന്നാണിത്. ബുധനാഴ്ച നിയമസഭ അംഗീകാരം നല്‍കിയ ഭേദഗതിബില്ലില്‍1960ലെകേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ജീവനക്കാര്‍ക്കനുകൂലമായ നിരവധിസുപ്രധാന മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. ഷോപ്പ് ആക്ടിലെ തൊഴിലാളി എന്ന എന്ന നിര്‍വചനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു.  അപ്രന്റിസ്്, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഗസറ്റ് വിജാഞാപന പ്രകാരം ഷോപ്പുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരെയും തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പുതിയ ഭേദഗതിയിലൂടെലക്ഷക്കണക്കിന് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക്  ഇരിപ്പിടം നിയമപരമായ അവകാശമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കേണ്ടത്് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. വൈകീട്ട്് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയില്‍ മാറ്റം വരുത്തി.  വൈകീ'ട്ട് ഒമ്പതു മണി വരെ സ്ത്രീജീവനക്കാരെ   ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു.   മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി  മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച്‌പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ
ആഴ്ചയില്‍ ഒരു ദിവസം കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലാ ദിവസവും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഉടമയ്ക്ക് അവകാശം നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക്  വേതനത്തോടു കൂടിയ അവധി നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും വ്യവസ്ഥ ചെയ്തു. 
  നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നി്ന്ന രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്  2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. 
     കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാം.   ഇരിപ്പിടം അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍  തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം. ട്രേഡ് യൂണിയനുകളും ജീവനക്കാരും അവകാശങ്ങള്‍ ഉറപ്പാക്കാനാവശ്യമായ ഇടപെടല്‍ നടത്തണം. നിയമം നടപ്പിലാക്കുന്നുണ്ടെ്ന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. തൊഴിലുടമകളുടെ ഭാഗത്തുനിന്ന് നിയമഭേദഗതിയുടെ അന്തസ്സത്തക്ക് നിരക്കാത്ത സമീപനങ്ങള്‍ ഉണ്ടായാല്‍ അക്കാര്യം തൊഴില്‍വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണണമന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടര്‍ സംബന്ധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

*