കൽപ്പറ്റ: കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ചിത്രകലാ ക്യാമ്പ്  എട്ട്, ഒമ്പത് തിയതികളിൽ  കർലാട് തടാക കരയിൽ നടക്കും.  പ്രളയത്തെ തുടർന്ന് വിവിധ ഇടങ്ങളിൽ ചിത്രകാരൻമാർ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുകയും വരച്ച  ചിത്രങ്ങൾ വിറ്റുകിട്ടിയ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുകയും ചെയ്തിരുന്നു.  ഇതിന്റെ തുടർച്ചയായാണ് ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ശനി, ഞായർ ദിവസങ്ങളിൽ    കർലാട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  കണ്ണൂർ ,വയനാട് ജില്ലകളിൽ നിന്നുള്ള അൻപത് ചിത്രകാരൻമാർ ഇതിൽ പങ്കെടുക്കും. നാടൻ പാട്ട്, കവി സമ്മേളനം,  കാരിക്കച്ചേർ രചന, കരകൗശല നിർമ്മാണം, തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് ഉണ്ടാകും.  എട്ടിന് രാവിലെ 11 മണിക്ക് സി.കെ. ശശീന്ദ്രൻ എം.എൽ. എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം  ബ്രിഗേഡിയർ വി.ജോർജ് മുഖ്യാതിഥിയായിരിക്കും.  ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  കുട്ടികൾക്കുള്ള സമ്മാന ദാനവും അദ്ദേഹം നിർവ്വഹിക്കും. ചിത്രകലാ പരിഷത്ത്   കണ്ണൂർ ജില്ലാ പ്രസിഡണ്ട്  കേണൽ വി..പി.  സുരേശൻ   ,ശശി കതിരൂർ, ആർട്ടിസ്റ്റ് ജിൽസ് ഐപ്പ്, കവി ജിത്തു തമ്പുരാൻ  എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

*