തമിഴ്‌നാട്ടില്‍ ആരാധകര്‍ തങ്ങളുടെ താരങ്ങള്‍ക്ക് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറാണ്. തമിഴ്മന്നന്‍ രജനീകാന്തിനെ ആരാധകര്‍ വാഴ്ത്തുന്നത് പുത്തരിയല്ല. സൂപ്പര്‍സ്റ്റാറിന്റെ സിനിമ ഇറങ്ങുന്നതിന് മുമ്ബ് പാലഭിഷേകവും പ്രത്യേക പ്രാര്‍ഥനകളും തീയ്യേറ്ററിന് മുന്നില്‍ വാദ്യമേളവുമെല്ലാം പതിവ് കാഴ്ചകളാണ്.

പതിവ് പോലെ 2.0ന്റെ വിജയത്തിനായി പതിവ് പരിപാടികളെല്ലാം തന്നെയുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയാണ് മധുരയില്‍ നിന്നും വരുന്നത്. രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചാണ് ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. വെറുംനിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്.

അക്ഷയ്കുമാര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്. ഏറെനാളായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രം വിതരണത്തിനെത്തിക്കും. എമി ജാക്‌സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയിലും മികച്ച ടീമാണ് അണിനിരന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*