മാനന്തവാടി: മാതാവ് മരിച്ചതിന്റെ മൂന്നാംദിവസത്തെ ചടങ്ങ് വീട്ടിൽ നടക്കുന്ന സമയത്ത്
 തൊടുപുഴ കേടതിയിലെ വാറണ്ട് നടപ്പാക്കാനെത്തിയ   വക്കീലും പോലീസും  ചേർന്ന്  നടത്തിയ മർദ്ദനത്തിലാണ് ഒണ്ടയങ്ങാടി പേടപ്പാട്ട് ബേബി (44) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൊടുപുഴ കോടതിയിൽ ബന്ധുകളുമായി ബന്ധപ്പെട്ട് ബേബിക്ക് കേസ് നിലവിലുണ്ട്. കേസ് കോടതിക്ക് പുറത്ത് സെറ്റിൽ ചെയ്ത് കോടതിയെ അറിയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ബേബിയുടെ അമ്മ മരിക്കുന്നത്. അമ്മയുടെ സംസ്കാരച്ചടങ്ങിലും കേസ് കൊടുത്ത ബന്ധുകൾ എത്തിയിരുന്നു. മാനന്തവാടി പോലീസ്  സ്റ്റേഷനിലെ പോലീസുകാരനാണ് വീട്ടിൽ കയറി മർദ്ദിച്ചതെന്ന് ബേബി പറഞ്ഞു.ബേബിയെ അതിക്രൂരമായി മർദ്ദിച്ച മാനന്തവാടി പോലിസ് സ്റ്റേഷനിലെ ലോക്കപ്പിൽ ഇടുകയായിരുന്നു. പ്രദേശവാസികളും ബന്ധുക്കളും ആവശ്യപ്പെട്ടതനുസരിച്ചാണ് ബേബിയെ ജില്ലാശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബേബിക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരിന്നു.ബേബിയെ മർദ്ദിച്ച പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും  സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരവും  നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

*