മദ്യലഹരിയിൽ വാക്കേറ്റം : ടാപ്പിംഗ് തൊഴിലാളി കുത്തറ്റ് മരിച്ചു..
കൽപ്പറ്റ: 
കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൂതാടി ചെറുകുന്നില്‍ യുവാക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ടാപ്പിംഗ്  തൊഴിലാളി കുത്തേറ്റ് മരിച്ചു. പൂതാടി  ചെറുകുന്നിൽ വാടകക്ക് 
താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷിനെ(30)യാണ്  വാടകവീടിന് മുമ്പിൽ  കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് രതീഷാണ് സന്തോഷിനെ കുത്തി കൊന്നത്.  പ്രദേശത്തെ  ചക്കിൻതൊടിയിൽ  ചന്ദ്രൻ എന്നയാളുടെ മകൻ കണ്ണൻ എന്ന രതീഷ് (26) സംഭവ ശേഷം ഒളിവിൽ പോയി. 
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പൂതാടി ചെറുകുന്നിലെ റബർ തോട്ടത്തിൽ ജോലിക്കുണ്ടായിരുന്ന സന്തോഷ് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിക്കുകയും വ്യാഴാഴ്ച രാത്രി വണ്ടികയറാൻ ഒരുങ്ങുകയും ചെയ്തിരുന്നു. പുറപ്പെടുന്നതിന് മുമ്പ് സന്തോഷും കണ്ണനും ചേർന്ന് മദ്യപിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ കണ്ണൻ കത്തിയെടുത്ത് കുത്തിയ ഉടൻ സന്തോഷ് മരണപ്പെട്ടു.
കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. .ഇരുവരും ചേർന്ന് ഇടക്കിടെ മദ്യപിക്കാറുണ്ടായിരുന്നുവെന്ന്   നാട്ടുകാർ പറഞ്ഞു. 
സന്തോഷ് അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *

*