2020ല്‍ തായ്ലാന്റില്‍ വെച്ച്‌ നടക്കുന്ന അണ്ടര്‍ 23 ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടുകള്‍ക്കായുള്ള ഗ്രൂപ്പുകള്‍ തീരുമാനമായി. നിലവിലെ ചാമ്ബ്യന്മാരായ ഉസ്ബെക്കിസ്ഥാനൊപ്പം ആണ് ഇന്ത്യ പെട്ടിരിക്കുന്നത്. ഗ്രൂപ്പില്‍ ഉസ്ബെകിസ്ഥാനെ കൂടാതെ വൈരികളായ പാകിസ്ഥാന്‍, താജികിസ്താന്‍ എന്നിവരാണ് ഉള്ളത്. 2019 മാര്‍ചില്‍ ആകും യോഗ്യതാ മത്സരങ്ങള്‍ നടക്കുക.

അണ്ടര്‍ 23 ഏഷ്യാ കപ്പില്‍ 16 ടീമുകള്‍ക്കാണ് അവസരം ലഭിക്കുക. കഴിഞ്ഞ തവണ ചൈനയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആണ് ഉസ്ബെക്കിസ്ഥാന്‍ ചാമ്ബ്യന്മാരായത്. ഒളിമ്ബില്‍സ് ഫുട്ബോളിനുള്ള ഏഷ്യന്‍ യോഗ്യത കണക്കാക്കുക ഈ അണ്ടര്‍ 23 ഏഷ്യാ കപ്പിലൂടെയാണ്. ഈ ടൂര്‍ണമെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഫിനിഷ് ചെയ്യുന്നവര്‍ ആകും ടോകിയോ ഒളിമ്ബിക്സില്‍ ഏഷ്യയെ പ്രതിനിധീകരിച്ച്‌ മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*