ടിറ്റോ വില്‍സണ്‍, അഭിലാഷ് നന്ദകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത തനഹ നവംബര്‍ രണ്ടിന് തിയറ്ററുകളിലേക്ക്‌. സ്വാഭാവിക നര്‍മ്മത്തിലൂടെ കഥ പറയുന്ന ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

പൊട്ടിച്ചിരിയുടെ പൂരവുമായി മോഹന്‍ലാലും സംഘവും! ഡ്രാമ പൊളിച്ചടുക്കുന്നു! പ്രേക്ഷക പ്രതികരണം കാണൂ!

റോയി തോമസ്, വിഷ്ണു നാരായണന്‍ എന്നീ രണ്ടു സുഹൃത്തുക്കളുടെ രസകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഷ്ണു നാരായണനായി അഭിലാഷ് നന്ദകുമാറും, റോയി തോമസായി ടിറ്റോ വിത്സനും അഭിനയിക്കുന്നു. സര്‍വീസിലിരിക്കെ മരിച്ചു പോയ രണ്ടു പോലീസുകാരുടെ മക്കളാണ് ഇരുവരും. ഇവര്‍ക്ക് പിന്നീട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടുന്നു.എന്നാല്‍ രണ്ടുപേര്‍ക്കും ജോലിയോട് ഒട്ടും താല്‍പര്യമില്ലായിരുന്നു.രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമായിരുന്നെങ്കിലും അവര്‍ സുഹൃത്തുക്കളായി മാറുന്നു. പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒമര്‍ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറി പ്രിയ പ്രകാശ് വാര്യര്‍ ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന തരത്തില്‍ ഇതുനു മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രിയയുടെ കഥാപാത്രത്തെ കുറിച്ചോ മറ്റുള്ള വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ഇത്‌ സിനിമയില്‍ സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയാണെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവിരം.

ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തൃശൂര്‍ സിറ്റി പോലീസ് ഗുണ്ടാ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ സെല്‍വരാജ് കുളക്കണ്ടത്തിലാണ് തനഹയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു മനോഹരമായ ഗാനം ആലപിച്ചിട്ടുണ്ട്. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ് കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, താര കല്യാണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബിക നന്ദകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

 

source: filmibeat.com

Leave a Reply

Your email address will not be published. Required fields are marked *

*