ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ആയ ബെംഗളൂരു എഫ്.സി എ.ടി.കെയെ നേരിടും. എ.ടി.കെയും ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ചാമ്ബ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എ.ടി.കെ ഇന്നിറങ്ങുന്നത്. അതെ സമയം പൂനെയില്‍ വെച്ച്‌ പൂനെ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്.

ആദ്യ രണ്ടു ഹോം മത്സരങ്ങളില്‍ പരാജയപ്പെട്ട എ.ടി.കെ തുടര്‍ന്നങ്ങോട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്ന് കളികളില്‍ രണ്ടു ജയവും ഒരു സമനിലയുമായിരുന്നു എ.ടി.കെയുടെ സമ്ബാദ്യം. അഞ്ചു വര്‍ഷം ബെംഗളൂരു ജേഴ്സിയില്‍ കളിച്ച ജോണ്‍ ജോണ്‍സന്‍ എ.ടി.കെ ജേഴ്സിയില്‍ ബെംഗളൂരുവിനെ നേരിടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മികച്ച ഫോമിലുള്ള മാനുവല്‍ ലാന്‍സറൊട്ടേയും കാലു ഉച്ചേയിലുമാണ് എ.ടി.കെയുടെ പ്രതീക്ഷകള്‍.

അതെ സമയം കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ബെംഗളൂരു കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത മികച്ച ഫോം തുടരുന്ന കാഴ്ചയാണ് ഈ സീസണിലും കണ്ടത്. സുനില്‍ ഛേത്രിയും മികുവും ചേര്‍ന്ന ആക്രമണ നിര ഏതു പ്രധിരോധ നിരയെയും കീറി മുറിക്കാന്‍ ശക്തിയുള്ളവരാണ്. ഈ സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമും ബെംഗളൂരു ആണെന്നിരിക്കെ എ.ടി.കെ ആക്രമണ നിര ബെംഗളൂരു പ്രതിരോധ നിരയെ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

*