ഈ വര്‍ഷം ഒരു സിനിമ മാത്രമേ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച്‌ തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും നീരാളി തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ അതിശയിപ്പിച്ചിരുന്നു. വീണ്ടുമൊരു സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്.

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വീണ്ടുമൊരു സിനിമ കൂടി എത്തുകയാണ്. നിലവില്‍ പോര്‍ച്ചുഗലിലാണ് മോഹന്‍ലാലുള്ളത്. അവിടെ നിന്നും റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.

ഡ്രാമ വരുന്നു..ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലണ്ടനില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഡ്രാമ തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരി്ക്കുന്ന സിനിമ കാണാണമെന്ന ആവശ്യവുമായിട്ടാണ് മോഹന്‍ലാല്‍ തന്നെ നേരിട്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

*