ന്യൂഡല്‍ഹി: നൃത്താധ്യാപകനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. വാത്മീമി ജയന്തി ആഘോഷങ്ങള്‍ക്കിടയിലാണ് കൊലപാതകം നടന്നത്. ഇരുപതുകാരനായ അവിനാശ് സംഗ്വാനാണ് അപരിചിതനായ യുവാവിന്റെ വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്റെ നൃത്തച്ചുവടുകളെ അവിനാശ് പരിഹസിച്ചതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ് യുവാവ് വെടിയുതിര്‍ത്തിയത്,

വാത്മീകി ജയ്ന്തിയോടനുബന്ധിച്ച്‌ മന്ദിര്‍ മാര്‍ഗില്‍ കലാപരിപാടികള്‍ നടന്നു വരികയായിരുന്നു. അതേസമയം ആളുകള്‍ സംഘമായി നൃത്തം ചെയ്യുന്നതിനിടെയിലേയ്ക്ക് തമാശയ്ക്ക് വക നല്‍കുന്ന ചുവടുകളുമായി യുവാവ് എത്തുകയായിരുന്നു. എന്നാല്‍ ഇയാളുടെ കോമാളിത്തരങ്ങള്‍ കണ്ട അവിനാശും മറ്റു ആളുകളും ചിരിക്കാനും ഇയാളുടെ ചുവടുകള്‍ ഫോണില്‍ പകര്‍ത്താനും തുടങ്ങി. ഇതിനിടയില്‍ പെട്ടെന്ന് അവിനാശ് താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഇയാള്‍ വെടിയേറ്റു വീണതാണെന്ന് നിമിഷങ്ങള്‍ കഴിഞ്ഞാണ് മറ്റുള്ളവര്‍ക്ക് മനസ്സിലായത്.

അവിനാശിനെ വേഗം തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെടിയുതിര്‍ത്ത യുവാവിനെ അവിനാശ് പരിഹാസിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. വെടിയുതിര്‍ത്ത് യുവാവ് കുറച്ചു നേരം സംഭവസ്ഥലത്തു നിന്നും മാറിയതായും തിരികെ വന്നപ്പോള്‍ കൂടെ മറ്റു രണ്ടുപേരുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. പോലീസ് പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*