പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ – ശ്രീനിവാസന്‍ -മുകേഷ് കൂട്ടിക്കെട്ടിലൊരുങ്ങിയ എക്കാലത്തെയും മികച്ച സിനിമയാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രം. പൊട്ടിച്ചിരിയുടെ മാലപടക്കത്തിന് അന്നും ഇന്നും തിരി കൊളുത്തുന്ന ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്ലേ.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ഡയലോഗ്. പ്രതികൂലമായ സാഹചര്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ ഇംഗ്ലീഷ് അക്ഷരമാല പോലും അറിയാത്ത നായകനായ ശംഭു എന്ന മോഹന്‍ലാല്‍ കഥാപാത്രം പറയുന്ന ഡയലോഗ് ഇപ്പോള്‍ ഒരു സിനിമ പേരായി വരുന്നു.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ നായകനായി എത്തുന്നത് യൂത്ത് ഐക്കണ്‍ ടൊവീനോ തോമസാണ്. ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.

2 പെണ്‍കുട്ടികള്‍’, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ജിയോ ബേബി. ദീപു പ്രദീപും – ജിയോ ബേബിയും ചേര്‍ന്നാണ് ചിത്ര ത്തിന്റെ തിരക്കഥയൊരുക്കുന്നത്.

നാട്ടിന്‍പുറത്തുകാരനായ യുവാവിനേയാണ് ടൊവീനോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

*