'മൈ ബൂത്ത് മൈ പ്രൈഡ്''എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് ബൂത്ത് പുനസംഘടനാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി സ്വന്തം ബൂത്തായ ജഗതിയിലെ 92-ാം നമ്പര്‍ ബൂത്തുകമ്മിറ്റിയില്‍ നിര്‍വഹിച്ചു. അതേവാര്‍ഡിലെ അന്തേവാസിയായ മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ വസതിയില്‍ വച്ചയായിരുന്നു യോഗം സംഘടിപ്പിച്ചത്. 
 പുതിയ വോട്ടര്‍പട്ടിക അനുസരിച്ച് സംസ്ഥാനത്ത് 500 ഓളം പുതിയ ബൂത്തുകള്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് 24970 ബൂത്തുകളുണ്ട്. നിലവിലെ ബൂത്തുകളില്‍ യഥാകാലം  നടത്തേണ്ട പുനസംഘടനയും പുതിയ ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒക്ടോബര്‍ 25ന് മുന്‍പ് നടത്താന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി  തീരുമാനിച്ചിരുന്നു. 
എല്ലാ തലത്തിലുമുള്ള നേതാക്കള്‍ അവരവരുടെ ബൂത്തുകളിലെ പുനസംഘടനാ പരിപാടികളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 23ന് കെ.പി.സിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂര്‍ താളിക്കാവ് 82-ാം നമ്പര്‍ ബൂത്തിലും രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊ.പി.ജെ.കുര്യന്‍ പടുത്തോട് വാലാങ്കര ബൂത്തിലും, 24ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര മണ്ഡലത്തിലെ അഴിയൂര്‍ 18-ാം ബൂത്തിലും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് കൊട്ടരക്കര കിഴക്കേകര ബൂത്തിലും മുന്‍കെ.പി.സി.സി പ്രസിഡന്റും കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ.മുരളീധരന്‍ എം.എല്‍.എ ജവഹര്‍നഗറിലെ 82-ാം ബൂത്തിലും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തൃക്കാക്കര ബൂത്തിലും, 25ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി അങ്ങാടിയിലെ ബൂത്തിലും നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃപ്പെരുന്തറ ബൂത്തിലും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ.ഷാനവാസ് കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് 146-ാം നമ്പര്‍ ബൂത്തിലും  നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. പ്രെ.കെ.വി.തോമസ് തോപ്പുംപടി 14-ാം നമ്പര്‍ ബൂത്തിലെ യോഗത്തില്‍ ഒക്ടോബര്‍ 20ന് പെങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

*