വിവാഹിതയല്ല ,രണ്ട് കുട്ടികളുടെ അമ്മയാണ്. മുസ്ലീം കുടുംബത്തിൽ പിറന്നവളാണ്, മത വിശ്വാസിയല്ല. കമ്മ്യൂണിസ്റ്റാണ്, ഇരട്ട ചങ്കനെ പരിഹാസമാണ്. ഫെമിനിസ്റ്റാണ്  , പക്ഷേ കുടുംബിനിയുമാണ്. കൊച്ചിയിൽ താമസം.  ബി.എസ്. എൻ. എല്ലിൽ ജോലി. സിനിമാ ഫീൽഡിലുള്ള മനോജുമായി വിവാഹം കഴിക്കാതെ ഒരുമിച്ചുള്ള ജീവിതം. ആ ജീവിതത്തിൽ രണ്ട് കുട്ടികൾ .ഒഴിവു സമയങ്ങളിലെല്ലാം സോഷ്യൽ മീഡിയ വഴി ആക്ടീവിസം. ഫെയ്സ് ബുക്കിൽ മാത്രം അര ലക്ഷത്തിലധികം അനുയായികളുള്ള വനിതാ പ്രവർത്തക .

ഇതെല്ലാമാണ് പോലീസ് അകമ്പടിയോടെ ശബരിമല കയറിയ രഹ്ന ഫാത്തിമ എന്ന പാത്തുസ്.ശബരിമല കയറാനൊന്നും ആദ്യം ഉദ്ദേശിച്ചില്ല. ഫെയ്സ് ബുക്ക് പോസ്റ്റിൽ കറുത്ത കുപ്പായമിട്ട്   മലക്ക് പോകുന്നവർ ഉപയോഗിക്കുന്ന രുദ്രാക്ഷ മലയണിഞ്ഞ് ഫോട്ടോ വന്നതോടെ  പ്രത്യക്ഷപ്പെട്ട കമന്റുകളാണ് പാത്തൂസിനെ പ്രകോപിതയാക്കിയത് .ശബരിമല വിഷയത്തിൽ കോടതി വിധി വന്നതുമുതൽ നിരന്തരം സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു. ഒക്ടോബർ മൂന്നിന് തന്നെ താൻ ശബരിമല കയറുമെന്ന സൂചന നൽകിയിട്ടുണ്ട്. രഹ്ന തന്നെ അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നതുപോലെ നിലവിലെ ചട്ടങ്ങളെ മാറ്റുകയായിരുന്നു ലക്ഷ്യം.  ഇതിന് മുമ്പ് പല വിഷയങ്ങളിലും പ്രതികരിച്ചും  സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തിനും പരാതി നൽകിയ പോലീസുകാർക്ക് സുപരിചിത. രഹ്ന തന്നെ പറയുന്നതുപോലെ   അവർ ഒരു  ട്രെൻറ് ഫോളോവർ അല്ല ,സമൂഹത്തിൽ ഒരു ട്രെൻറ് സൃഷ്ടിക്കുന്നവളാണ്. ആ പുതിയ ട്രെൻറ് സൃഷ്ടിക്കാനാണ്  മല കയറിയത്. 
എന്നിട്ടും പോലീസ് രഹ്നയെ തിരിച്ചറിയാതെ പോയതിലാണ് ദുരൂഹതയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

*