കുവൈത്തിനെ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് ശക്തമായ നടപടികളാരംഭിച്ചു. ജി.സി.സി. രാജ്യങ്ങളിലെ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കുവൈത്തിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ടൂറിസം അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി യൂസഫ്‌ മുസ്തഫ അറിയിച്ചു. സ്വദേശി-വിദേശി മൂലധനവും രാജ്യത്തെ ജനസമൂഹത്തിന്റെ പിന്തുണയുംകൊണ്ട് ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെ ആകർഷിക്കുന്ന രീതിയിലുള്ള വിനോദ പരിപാടികളും മേളകളും സംഘടിപ്പിക്കാനും രാജ്യത്തെ ഹോട്ടലുകളെ ഇതിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ക്രമീകരിക്കാനുമാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

*