മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന വാദവുമായി ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിലൂടെ വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാല്‍ അവദൂതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍​ഗ്രസ് രം​ഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

*