ഷെഹ്ന ഷെറിൻ
പ്രളയശേഷം ആദ്യത്തെ ആഴ്ച കോളറ , ഷിഗല്ല-സാല്‍മൊണല്ല വയറിളക്ക രോഗങ്ങള്‍, ടൈഫൊയ്ഡ് എന്നിവ ആദ്യ ആഴചയില്‍ ആരംഭിച്ച് രണ്ടാമത്ത ആഴ്ച്യയില്‍ വ്യാപകമാകാനിടയുണ്ട്. ഇതു വരെ റിപ്പോട്ട് ചെയ്തിട്ടില്ല.  എന്നാൽ
 പ്രളയശേഷം രണ്ടാമത്ത ആഴ്ചയുടെ അവസാനം എലിപ്പനി ആരംഭിക്കും. മൂന്നാമത്തെ ആഴ്ചയില്‍ വ്യാപകമാമാവും, എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എലിപ്പനിയെല്ലാം വെള്ളപ്പൊക്കം കാരണമാണെന്ന് കരുതരുത്.  മഴയുടെ ഭാഗമായി എല്ലാവര്‍ഷവും  കണ്ടുവരുന്ന കേസുകളും ഇക്കൂട്ടത്തിലുണ്ട്.   അതുകൊണ്ട്,
 * ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരിലും (കര്‍ഷകര്‍,  കാലികളെ വളര്‍ത്തുന്നവര്‍)  പനിബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം.  *പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും ആഴ്ചയിലൊരിക്കല്‍ 200 മി.ഗ്രാം ഡോക്സിസൈക്ലിന്‍ കഴിക്കുകയും ചെയ്യുക. കൈയ്യുറയും കാലുറയുയും ലഭ്യമല്ലെങ്കില്‍  കൈയ്യിലും കാലിലും പ്ലാസ്റ്റിക് കവറുകളിട്ടശേഷം റബ്ബര്‍ ബാന്‍ഡിട്ട് കെട്ടുക. പരിഭ്രാന്തി വേണ്ട.  ഇനി മഴ പെയ്തില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ എലിപ്പനി കുറയാൻ സാധ്യതയുണ്ട്.
 പ്രളയശേഷം മൂന്നാമത്തെ ആഴ്ചയുടെ അവസാനം തുടങ്ങി നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഡെങ്കിപ്പനി പ്രത്യക്ഷമാകും.  ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്നത് എലിപ്പനിയും ഡെങ്കിപ്പനിയുമാണ്. പ്രതിരോധ നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ഇനിയുള്ള രണ്ടാഴ്ചക്കുള്ളില്‍ ഡെങ്കി കേസുകള്‍ വന്‍തോതില്‍ കൂടാനാണ് സാധ്യത.  കൊതുകുകളുടെ സാന്ദ്രത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ അവയുടെ  എണ്ണം  കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. കൊതുക്കളുടെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി സാധ്യത കുറയും. 
പ്രളയശേഷം നാലാഴ്ച കഴിയുമ്പോള്‍ വെള്ളത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് പ്രത്യക്ഷമാവും. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാമത്തെ ആഴ്ച അത് വ്യാപകമായിത്തീരും.  കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നേരത്തേ ഹെപ്പറൈറ്റിസ് പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്.  പ്രളയ ബാധിത പ്രദേശങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുക.  ശുദ്ധമായ കുടിവെള്ളം ഇത്തരം സ്ഥലങ്ങളില്‍ വിതരണം ചെയ്യാൻ ശ്രമിക്കുക.  വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും  ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.  കൈകഴുകല്‍ എല്ലാവരും ഒരു ശീലമാക്കുക.
പ്രളയശേഷം  ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് മലമ്പനി പ്രത്യക്ഷമാവുക. കെട്ടിനില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും മലമ്പനി പരത്തുന്ന കൊതുകുകള്‍ വളരും. അവിടെ കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. രോഗബാധ ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള സര്‍വിലന്‍സ് ശക്തമാക്കണം.
 പ്രളയസ്ഥലങ്ങളില്‍ എം.ആര്‍ വാക്സിനേഷന്‍ കുറഞ്ഞയിടങ്ങളില്‍  മീസില്‍സ് പൊട്ടിപ്പുറപ്പെടാം.  ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ന്യുമോണിയയും ഉണ്ടാവാം.  വാക്സിനേഷന്‍ ചെയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുക.
 പനിയോടൊപ്പം നല്ല ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കില്‍ രോഗം H1N1 ആകാമെന്ന് കരുതണം. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍, ശ്വാസകോശരോഗികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം.   H1N1 ലക്ഷണങ്ങളുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക്  രോഗാരംഭത്തില്‍ തന്നെ ചികിത്സ നല്‍കണം 
 പ്രതിരോധ മാർഗങ്ങൾ
 *പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികൾ എന്നിവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
 *പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം
* ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പുറത്ത് പോയി  വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
* ഭക്ഷണം ശേഖരിച്ച് വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക 
*കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക
* പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്തി ഉപയോഗിക്കാതിരിക്കുക.
* വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക… 
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
*ശുദ്ധജല വിതരണം തുടരുക,  വീട്ടില്‍ ഉപയോഗിക്കുന്ന ജലം ക്ലോറിന്‍ ഗുളികയോ, ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കുക.ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക.  വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കൈകള്‍ ഇടവിട്ടു സോപ്പിട്ടു കഴുകുക.
* വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍ മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേ'ക്ഷിതമാണ്.
*ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്….
ഉടന്‍ ആരംഭിക്കേണ്ടത്
1. വളര്‍ച്ച പൂര്‍ത്തിയായ കൊതുകിന്‍റെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ 
2. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സാഹചര്യം ഇല്ലാതാക്കുക 
തുടരേണ്ടത്
1. ശുദ്ധജല വിതരണം  
2. കിണറുകളുടെ ക്ലോറിനേഷന്‍  
3. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേഷന്‍ ചെയ്യുക
4. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക 
5.  കൈ കഴുകല്‍

One Comment

  1. Good information

Leave a Reply

Your email address will not be published. Required fields are marked *

*