പ്രളയാനന്തരം പാലക്കാട് ജില്ലയിലും പരിസരത്തും ഓംവിള നെൽകൃഷിയിൽ (വിരിപ്പു കൃഷി)വ്യാപകമായി ബാക്ടീരിയൽ ഇലകരിച്ചിൽ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ മാത്രം 10 ബ്ലോക്കുകളിലായി പതിനായിരം ഹെക്ടർ സ്ഥലത്താണ് രോഗം പിടിപെട്ടിരിക്കുന്നത്. 6493 ഹെക്ടർ നെൽകൃഷി പൂർണ്ണമായി നശിച്ചിരിക്കുകയാണ്. സംയുക്ത നിരീക്ഷണ ടീം സ്ഥലം സന്ദർശിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏക്കറിന് 30 ഗ്രാം സ്‌ട്രെപ്പ്‌റ്റോസൈക്ലിനും 2 കിലോ ബ്ലിച്ചിംഗ് പൗഡറും പ്രയോഗിക്കാവുതാണ്. രോഗം ശ്രദ്ധയിൽപ്പെട്ട 3762 ഹെക്ടറിലേയ്ക്കാണ് ശുപാർശ. ഹെക്ടറിന് 1775 രൂപ
നിരക്കിൽ മരുന്ന്‍ തളിക്കുന്നതിന് ചെലവാകുമെന്നണ് കണക്കാക്കുന്ന സ്‌കീമിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുമെന്ന്‍ അധികൃതർ
അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*