തിരുവനന്തപുരം:  കേരളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും.   കാലവർഷക്കെടുതി നേരിടുന്നതിന് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രളയക്കെടുതി നേരിടുന്ന  വയനാട് ജില്ലയിലെ ആദിവാസി കുടുംബങ്ങൾക്കും തോട്ടം തൊഴിലാളി കുടുംബങ്ങൾക്കും സൗജന്യ റേഷൻ  അനുവദിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നാളെ പുലർച്ചെ മുതൽ കൂടുതൽ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം നടത്തും. കേന്ദ്ര സർക്കാരുമായി സ്ഥിതി ഗതികൾ ഇടക്കിടെ ചർച്ച ചെയ്യുന്നുണ്ട്.  കൂടുതൽ മത്സ്യ ബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനം നടത്തും. നെടുമ്പാശ്ശേരി വിമാന ത്താവളം കുറച്ച് ദിവസത്തേക്ക് അടച്ചിടേണ്ടി വരും. പ്രളയക്കെടുതിയിൽ സർവ്വതും നശിച്ച കേരളത്തെ ഇനി പുനർ നിർമ്മിക്കേണ്ടി വരും. അതിന് ധാരാളം ഫണ്ട് സമാഹരിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി  ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ  എക്സൈസ് തീരുവ വർദ്ധിപ്പിക്കും.  ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും. കര / നാവി

ക / വ്യോമസേനയുടെ കൂടുതൽ ഹെലികോപ്റ്ററുകൾ നാളെ രക്ഷാപ്രവർത്തനത്തിനെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതത്തിനിടയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

*