മലവെളളപ്പാച്ചിലിലും മണ്ണിടിച്ചിലും വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസകോന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കുന്നതിനോടൊപ്പം അവര്‍ നേരിടുന്ന മാനസിക സമ്മര്‍ദത്തിനും വിഹ്വലതകള്‍ക്കും സമാശ്വസവുമായി സാമൂഹിക മാനസികാരോഗ്യ വിദഗ്ധര്‍ രംഗത്ത്. കോഴിക്കോട് ഇംഹാന്‍സില്‍ നിന്ന് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഡോ.രാകേഷ് .ജി യുടെ നേതൃത്വത്തിലുളള 14 അംഗ സംഘവും വയനാട് ജില്ലക്കായി ആവിഷ്‌ക്കരിച്ച ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട്  ഡയറക്ടര്‍ ഡോ.ജാസ്മിന്‍ എന്‍.ജെയുടെ നേതൃത്വത്തിലുളള നാലംഗ സംഘവുമാണ് ഇതിനായി രംഗത്തുളളത്.ഇംഹാന്‍സ് സംഘത്തില്‍  ഡോ. നസീബ്,ഡോ.രാജേഷ്, പത്ത് ഹൗസ് സര്‍ജന്‍മാര്‍,ഒരു കമ്മയൂണിറ്റി നഴ്‌സ് എന്നിവരുമുണ്ട്.  സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡോ.ജാസ്മിന്‍ എം.ജെ യുടെ നേതൃത്വത്തിലുളള സംഘം തുടര്‍ന്നുളള ദിവസങ്ങളിലും സേവന രംഗത്തുണ്ടാകും.
ക്യാമ്പുകളിലുളള ചെറു ഗ്രൂപ്പുകളുമായി സംഘം ആദ്യം പൊതുവായി സംസാരിച്ച്  കിടപ്പാടവും കൃഷിയും മറ്റും നഷ്ടപ്പെടുകയും തീര്‍ത്തും വ്യത്യസ്തമായി സാഹചര്യങ്ങളില്‍ കഴിയേണ്ടി വരികയും ചെയ്യുന്നത് മൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുകയാണ്. ബന്ധുമിത്രാദികള്‍ മാത്രമല്ല സമൂഹവും സര്‍ക്കാറും അവരുടെ സങ്കടത്തില്‍ ഒപ്പമുണ്ടെന്ന മനോധൈര്യം നല്‍കുകയും ചെയ്യുന്നു. അന്തേവാസികളുടെ പ്രതികരണവും അഭിപ്രായവും വിലയിരുത്തി വ്യക്തിഗത കൗണ്‍സിലിംഗിനും സംവിധാനമൊരുക്കിയിട്ടുണ്ട്. തുടര്‍ പരിചരണവും നിരീക്ഷണവും ആവശ്യമുളളവര്‍ക്ക്  അതിനുളള സൗകര്യവും ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*