തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നിര്‍ദേശങ്ങളുമായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും എന്നാല്‍ ആല്‍ക്കഹോള്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് തടയാന്‍ ഉദ്ദേശ്യമില്ലെന്നും അതേസമയം അനധികൃതമായി വൈന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ പാടില്ലെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടി.പി രാമകൃഷ്ണന്‍ വൈന്‍ നിര്‍മ്മാണ് സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here