രാജ്യ തീരത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന നിയമം എടുത്തു കളഞ്ഞ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. മെഡിവാക് എന്ന പേരിലുള്ള ബില്ലാണ് പിന്‍വലിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം എടുത്തു കളഞ്ഞതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ പിന്‍വലിച്ചത്.

ഫെബ്രുവരിയിലാണ് ഓസ്‌ട്രേലിയയില്‍ മെഡിവിക് ബില്‍ നടപ്പാക്കുന്നത്. അനധികൃതമായി ഓസ്‌ട്രേലിയന്‍ തീരത്തെത്തി തടവിലാക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ചികിത്സ സാധ്യമാക്കുന്ന നിയമമായിരുന്നു ഇത്. ഓസ്‌ട്രേലിയക്കു സമീപത്തുള്ള ദ്വീപായ മനുസ് ദ്വീപ്, നയ്റു എന്നിവിടങ്ങളിലെ തടവറകളിലാണ് അനധികൃത കുടിയേറ്റക്കാരെ തടവിലാക്കുക. 2013 മുതലാണ് ഇത്തരമൊരു നടപടി ഓസ്‌ട്രേലിയ സ്വീകരിച്ചു വന്നത്.

തടവിലാക്കപ്പെടുന്ന അഭയാര്‍ഥികളുടെ നില ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എന്നും വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. മെഡിവിക് ബില്‍ നടപ്പായതോടെ ഇവിടെ നിന്നും 135 അഭയാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ ചികിത്സ ലഭിക്കുകയുണ്ടായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here