സി.ഡി.സുനീഷ്
ആലപ്പുഴ:   ഈ നൂറ്റാണ്ടിന്റെ ഹരിത നാരായ കയർ നമ്മുടെ പൈതൃകവും അതിജീവന സുരക്ഷയും ഉറപ്പാക്കുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കയർ മേഖല ഊർജസ്വലമാക്കാൻ ലക്ഷ്യം ഇട്ട് നടത്തുന്ന കയർ കേരള
എട്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ഗവർണർ. കൃഷി, റോഡ് നിർമ്മാണം, മണ്ണ്, ജല സുരക്ഷ, പ്ലാസ്റ്റിക്കിന് ബദൽ എന്ന
സാധ്യതകളിലൂടെ കയർ നമ്മുടെ അതിജീവന സുരക്ഷ യും പൈതൃകവും കാത്ത് പരിപാലിക്കാൻ ഉതകുന്നതെന്ന് ഗവർണർ വ്യക്തമാക്കി.
ധനം ,കയർ വകുപ്പ് മന്ത്രി  ഡോക്ടർ തോമാസ് ഐസക്, അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജി.സുധാകരൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ, വിവിധ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
8 വരെ നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ സെമിനാറുകളും ബയർ സെല്ലർ മീറ്റും കലാസഡ്യകളും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here